കൊച്ചി: വിശുദ്ധ കുര്‍ബാനയെ നിന്ദ്യമായ രീതിയില്‍ അവഹേളിക്കാനുള്ള ശ്രമമാണ് അരൂക്കുറ്റി സെന്റ് ജേക്കബ് ചാപ്പലില്‍ നടന്നതെന്ന് കെസിബിസി. മാര്‍ച്ച് 28 ന് രാത്രിയാണ് ചാപ്പലിലെ ദിവ്യകാരുണ്യം മോഷ്ടിച്ചതും ചതുപ്പുനിലത്തില്‍ കണ്ടെത്തിയതും. തിരുവോസ്തിയും അതുള്‍ക്കൊള്ളുന്ന പാത്രങ്ങളും മോഷ്ടിച്ചശേഷം മോഷ്ടാക്കള്‍ തിരുവോസ്തി ചതുപ്പില്‍ ഉപേക്ഷിക്കുകയാണ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.
ദൗര്‍ഭാഗ്യകരമായ ഈ പ്രവ്ൃത്തി ക്രൈസ്തവസമൂഹത്തിന് വളരെ വേദന സൃഷ്ടിച്ചിരിക്കുന്നു. മതവികാരം വ്രണപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമമായേ ഈ പ്രവൃത്തിയെ കാണാനാകൂ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിക്കൊണ്ടുള്ള കേസന്വേഷണത്തിന് പോലീസ് തയ്യാറാകണം. ഇത്തരം വിഷയങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ഇടപെടലുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകണം.
കെസിബിസി ഔദ്യോഗികവക്താവും ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.