കീവ്: റഷ്യന്‍ സേന ആക്രമണം നടത്തിയ യുക്രെയ്‌നിലെ കീവ് സെമിനാരിയില്‍ അരങ്ങേറിയത് സാത്താന്റെ ആക്രമണമാണെന്ന് റെക്ടര്‍ ഫാ. റസ്ലാന്‍ മിഖഹാല്‍കീവ്. സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് മേജര്‍ സെമിനാരി റെക്ടറാണ് ഇദ്ദേഹം. l
സെമിനാരിക്ക് കനത്തനാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്, ഫാത്തിമാ മാതാവിന്റെ രൂപം തകര്‍ക്കപ്പെട്ട നിലയിലാണ്. ജനാലകളെല്ലാം പൊ്ട്ടിത്തകര്‍ന്നിരിക്കുകയാണ്. l
ഫാത്തിമായില്‍ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഫാത്തിമായില്‍ നിന്ന് കൊണ്ടുവന്ന രൂപമാണ് ഇത്. യുക്രെയ്‌നില്‍ പ്ര്‌ത്യേകിച്ച് സെമിനാരിക്ക് നേരെ നടന്ന ആക്രമണത്തെ വെറുമൊരു ആക്രമണമായി കരുതാനാവില്ലെന്ന് റെക്ടര്‍ പറഞ്ഞു. നാശം വിതയ്ക്കുന്നത് ആരോ അത് സാത്താനാണ്. വിശുദ്ധവസ്തുക്കള്‍ പ്രത്യേകിച്ച് മാതാവിന്റെരൂപങ്ങള്‍ ആക്രമിക്കപ്പെടുമ്പോള്‍ വ്യക്തമാകുന്നത് ഇതാണ്. l
റഷ്യന്‍ അധിനിവേശം നടന്ന ഫെബ്രുവരി 24 മുതല്‍ സെമിനാരിയില്‍ നിന്ന് വൈദികരും വിദ്യാര്‍ത്ഥികളും കീവില്‍ നിന്ന് തൊട്ടടുത്ത കാമിനെറ്റ്‌സ് പോഡില്‍സ്‌കി രൂപതയില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്. അതിന് ശേഷമാണ് സെമിനാരിക്ക് നേരെ ആക്രമണം നടന്നത്.