ജൂണില്‍ മാര്‍പാപ്പ സ്‌പെയ്‌നിലേക്ക്

വത്തിക്കാന്‍ സിറ്റി: ലെയോ പതിനാലാമന്‍ പാപ്പ ജൂണില്‍ സ്‌പെയ്‌നിലേക്ക്. ജൂണ്‍ ആറു മുതല്‍ 12 വരെ തീയതികളിലാണ് പാപ്പയുടെ സ്‌പെയ്ന്‍ സന്ദര്‍ശനം. മാഡ്രിഡ്, ബാഴ്‌സലോണ, ടെനെറിഫെ, ലാസ് സാംസ് ദെ ഗ്രാന്‍ കനാറിയ എന്നിവയാണ് പാപ്പ സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍. സ്‌പെയ്‌ന്റെ വിദേശകാര്യമന്ത്രി ജോസ് മാനുവല്‍ ലെയോ പാപ്പയുമായി മെയ് നാലാം തീയതി സ്വകാര്യസന്ദര്‍ശനം നടത്തിയിരുന്നു. സ്‌പെയിനിനോടുള്ള സൗഹൃദത്തിന്റെയും വാത്സല്യത്തിന്റെയും പ്രകടനമായിരുന്നു കൂടിക്കാഴ്ചയെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിന്റെ പിതാവ് എന്ന പേരുള്ള റോബര്‍ട്ട് ഷൂമാനെ അടക്കം ചെയ്തിരിക്കുന്ന സ്ഥലം പാപ്പ സന്ദര്‍ശിക്കാന്‍ ഇടയുണ്ട്. അദ്ദേഹത്തെ വിശുദ്ധപദവിയിലേക്കുയര്‍ത്താനുള്ള സാഹചര്യങ്ങളും നിലവിലുണ്ട്. അതുകൊണ്ട് പ്രസ്തുതസന്ദര്‍ശനം ഏറെ ശ്രദ്ധേയമായിരിക്കും. ജൂണിലാണ് പാപ്പ നടത്തുന്ന മറ്റൊരു സന്ദര്‍ശനമുള്ളത്. അത് ഇറ്റലിയിലേക്കായിരിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates