ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരം: മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപതയുടെ സഭാസ്‌നേഹം മാതൃകാപരമാണെന്ന് പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍, കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയിലെ നിധീരിക്കല്‍ മാണിക്കത്തനാര്‍ നഗറില്‍ നടന്ന 136 ാമത്ചങ്ങനാശ്ശേരി അതിരൂപതാദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികളായ നാം സഭയോടും ഈശോയോടും ഉള്‍ച്ചേര്‍ന്നിരിക്കണം. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍കഴിയുന്ന പോസിറ്റീവ് മനസ്സ് ഉണ്ടാകുന്നതിനൊപ്പം പുതിയ കാലത്തെ സംഭവങ്ങളെ വിവേചനത്തോടെ തിരിച്ചറിയാനുളള ജാഗ്രതയുമുണ്ടായിരിക്കണം. അദ്ദേഹം പറഞ്ഞു.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരുന്നു.
അതിരൂപതാ ദിനത്തോട് അനുബന്ധിച്ച് പുതിയ രണ്ടു ഫൊറോനകളുടെ പ്രഖ്യാപനവും നടന്നു.ചെങ്ങന്നൂരും മുഹമ്മയുമാണ് പുതിയ ഫൊറോനകളായത്.

അടുത്തവര്‍ഷം നടക്കുന്ന അതിരൂപതാദിനം മുഹമ്മ ഫൊറോന പള്ളിയില്‍നടക്കുമെന്ന് അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ അറിയിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates