Sunday, February 8, 2026
spot_img
More

    ടെക്‌സാസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ഭാര്യയുടെ സംസ്‌കാരച്ചടങ്ങുകളുടെ ഒരുക്കത്തിനിടയില്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

    വാഷിംങ്ടണ്‍: ടെക്‌സാസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ഭാര്യയുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് വേണ്ട ക്രമീകരണം നടക്കുന്നതിനിടയില്‍ ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇര്‍മ്മ ഗാര്‍സിയ എന്ന 46 കാരിയുടെ ഭര്‍ത്താവ് ജോസ് ഗാര്‍സിയയാണ് മരണമടഞ്ഞത്.

    ടെക്‌സാസിലെ റോബ് എലിമെന്ററി സ്‌കൂളില്‍ നടന്ന വെടിവയ്പില്‍വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം കൊല്ല്‌പ്പെട്ടവരില്‍ ഒരാളായിരുന്നു ഫോര്‍ത്ത് ഗ്രേഡ് അധ്യാപികയായ ഇര്‍മ്മ. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഇര്‍മ്മ കൊല്ലപ്പെട്ടതെന്നാണ് വിവരം,

    മെയ് 24 നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ കൊലപാതകപരമ്പര നടന്നത്. 18 കാരനായിരുന്നു പ്രതി.

    ജോസും ഇര്‍മ്മയും 24 വര്‍ഷം പിന്നിട്ടദമ്പതികലായിരുന്നു.നാലുകുട്ടികളുമുണ്ട് ഇവര്‍ക്ക്. അധ്യാപികയുടെയും ഭര്‍ത്താവിന്റെയും മരണത്തില്‍ സാന്‍ അന്റോണിയോ ആര്‍ച്ച് ബിഷപ് ഗാര്‍സിയ സില്ലര്‍ അനുശോചനം രേഖപ്പെടുത്തി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!