മാതാവിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട മെയ്മാസം നമ്മെ കടന്നുപോയിരിക്കുന്നു. ഇപ്പോഴിതാ ജൂണ്‍മാസത്തിന്റെ പടിവാതില്ക്കലാണ് നാം.
ഈശോയുടെ തിരുഹൃദയത്തോടുള്ള പ്രത്യേകവണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമാണ് ഇത്. തിരുഹൃദയഭക്തിയില്‍ കൂടുതല്‍ ആഴപ്പെടാനുളള അവസരം. മാതാവിന്റെ വണക്കമാസം പോലെ തന്നെ ഈശോയുടെ തിരുഹൃദയത്തോടുള്ള വണക്കമാസവും നമ്മുടെ ആ്ത്മീയജീവിതത്തിന്റെ പ്രധാനഭാഗമാണ്.
പ്രിയവായനക്കാര്‍ക്കായി ഇന്നുമുതല്‍ മരിയന്‍ പത്രത്തില് തിരുഹൃദയവണക്കമാസ പ്രാര്‍ത്ഥനകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങുകയാണ്.
പ്രിയ വായനക്കാരോട് ഒരു അപേക്ഷ, ഈ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്കുകൂടി ഷെയര്‍ ചെയ്യുമല്ലോ. നമുക്ക പരസ്പരം പ്രാര്‍ത്ഥനയില്‍ ഓര്‍മ്മിച്ചുകൊണ്ട് ആ്ത്മീയമായി വളരാന്‍ ശ്രമിക്കാം.