Tuesday, July 1, 2025
spot_img
More

    കണ്ണ് കാണില്ല, ചെവി കേള്‍ക്കില്ല, പക്ഷേ റിട്ടയര്‍ഡായ ഈ വൈദികന്‍ സുവിശേഷപ്രഘോഷണത്തിലാണ്

    അന്ധതയെയും ബധിരതയെയും ദൈവത്തിന്റെ ശാപമായി കാണുന്നവരാണ് എല്ലാവരും. പ്രായം ചെന്നുളള കാഴ്ചക്കുറവും കേള്‍വിക്കുറവു പോലും ജീവിതത്തിലെ ഒരു ഘട്ടത്തിലെ അനിവാര്യതയായി കാണാന്‍ കഴിയുന്നവര്‍ കുറവ്. അവിടെയാണ് ഫാ. സിറില്‍ അക്‌സെല്‍റോഡ് വ്യത്യസ്തനാകുന്നത്. 80 വയസുള്ള, റിഡപ്റ്ററിസ്റ്റ് വൈദികനായ അദ്ദേഹം ജന്മനാ ബധിരനായിരുന്നു. വൈകാതെ അന്ധനുമായി.

    ലണ്ടനില്‍ ജീവിക്കുന്ന അദ്ദേഹം ശുശ്രൂഷ ചെയ്യുന്ന്ത തന്നെ പോലെയുള്ള വ്യക്തികള്‍ക്കിടയിലാണ്. സംസാരിക്കാനും കേള്‍ക്കാനും കാണാനും കഴിയാത്ത ഒരു ജീവിതത്തെക്കുറിച്ച് പലര്‍ക്കും നിഷേധാത്മകമായ സമീപനമാണ് ഉളളത്. പക്ഷേ എന്നെ സംബന്ധി്ച്ചിടത്തോളം ഇത് പുതിയൊരു ജീവിതദിശയും സമീപനവുമാണ്. ഇന്റര്‍നെറ്റിലൂടെയാണ് അദ്ദേഹത്തിന്‌റെ സുവിശേഷപ്രഘോഷണങ്ങള്‍ ഇപ്പോള്‍ അധികവും. തന്റെ അവസ്ഥയെ ദൈവത്തിന്റെ ദാനമായിട്ടാണ് അദ്ദേഹം കണക്കാക്കുന്നത്, ഡിസേബിള്‍ഡ് കുട്ടികളെ ദൈവത്താല്‍ അ്‌യ്ക്കപ്പെട്ട മാലാഖമാരെന്നാണ് അദ്ദേഹം വിശേഷി്പ്പിക്കുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ അവരെ തയ്യാറാക്കുക എന്നതാണ് തന്റെ ഒരു കടമയായി അദ്ദേഹം കരുതുന്നത്,
    ദരിദ്രമായ ഒരു യഹൂദകുടുംബത്തിലായിരുന്നു വൈദികന്റെ ജനനം. റബിയാകാനായിരുന്നു ആഗ്രഹം.പക്ഷേ ശാരീരികമായ പരിമിതികള്‍ മൂലം അത്തരമൊരു അവസരം ലഭിച്ചില്ല.

    പിന്നീടാണ് കത്തോലിക്കാസഭയെക്കുറിച്ച് അറിഞ്ഞതും പ്രബോധനങ്ങളില്‍ ആകൃഷ്ടനായി വൈദികനായതും.

    പോള്‍ ആറാമന്‍ പാപ്പയുമായുള്ള കണ്ടുമുട്ടലിന്റെ ഓര്‍മ്മ ഇപ്പോഴും അച്ചനില്‍ പച്ചകെടാതെ നില്ക്കുന്നുണ്ട്, പാപ്പാ ആദ്യമായിട്ടായിരുന്നു അന്ധബധിര വൈദികനെ കണ്ടുമുട്ടിയത്. അദ്ദേഹം തന്നെ ആശ്ലേഷിക്കുകയും ആശീര്‍വദിച്ച് അനുഗ്രഹിക്കുകയും ചെയ്തതായി അച്ചന്‍ പറയുന്നു.2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടായി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!