നൈജീരിയ: പള്ളിയില്‍ വെടിവയ്പ്, 50 മരണം

അബൂജ: നൈജീരിയായുടെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ ഓന്‍ഡോ സംസ്ഥാനത്ത് സെന്റ് ഫ്രാന്‍സിസ് കത്തോലിക്കാ പള്ളിയില്‍ ആരാധനയ്ക്കിടെയുണ്ടായ വെടിവയ്പില്‍ 50 ലേറെ പേര്‍ കൊല്ലപ്പെട്ടു. കുട്ടികളും ഇതില്‍ ഉള്‍പ്പെടുന്നു. മരണസംഖ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

വൈദികന്‍ ഉള്‍പ്പെടെ ചിലരെ തട്ടിക്കൊണ്ടുപോയിട്ടുമുണ്ട്. ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. ഒരാഴ്ച മുമ്പ് നൈജീരിയായിലെ മെത്തഡിസ്റ്റ് ചര്‍ച്ചിന്റെ മേധാവിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയിരുന്നു. 2.3 ലക്ഷം ഡോളര്‍ നല്കിയാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.പന്തക്കുസ്താ തിരുനാളിന്റെ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴായിരുന്നു വെടിവയ്പ്.

സായുധസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള തട്ടിക്കൊണ്ടുപോകലുകളും നൈജീരിയായില്‍ പതിവാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates