മെക്‌സിക്കോ: മെക്‌സിക്കോയില്‍ വൈദികവസന്തം. രണ്ടുദിവസങ്ങളിലായി നടന്ന പ്രത്യേക ചടങ്ങുകളില്‍വച്ച് പുതിയതായി അഭിഷിക്തരായത് 70 വൈദികര്‍. ആദ്യദിവനസം 33 പേരും രണ്ടാം ദിവസം 37 പേരുമാണ് വൈദികരായത്. ഇതിന് പുറമെ ഏഴു പേരുടെ ഡീക്കന്‍പട്ടവുംനടന്നു.
കര്‍ദിനാള്‍ ജോസ് ഫ്രാന്‍സിസ്‌ക്കോ മുഖ്യകാര്മ്മികനായിരുന്നു. നിങ്ങളുടെ കാരിസം ഒരിക്കലും സുപ്പീരിയറാകരുത്. അത് സേവനത്തിന് വേണ്ടിയുള്ളതായിരിക്കണം ചടങ്ങില്‍ അദ്ദേഹം സന്ദേശം നല്കി. അവനവനില്‍നിന്ന് അകലം പാലിച്ച് സേവനനിരതരാകേണ്ടവരാണ് വൈദികര്‍.
വൈദികന്‍ ഒരിക്കലും ഒരു മാലാഖയല്ല. അദ്ദേഹം ഒരു വ്യക്തിയാണ്. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ് ഇക്കാര്യം ഒരിക്കലും മറന്നുപോകരുതെന്നും അ്‌ദ്ദേഹം ഓര്‍മ്മിപ്പിച്ചു.