നോര്‍ത്ത് കരോലിനയിലെ പ്രോ ലൈഫ് പ്രഗ്നന്‍സി സെന്ററിന്റെ ജനാലകള്‍ തകര്‍ത്തു, ചുവരുകളില്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങള്‍

വാഷിംങ്ടണ്‍: നോര്‍ത്ത് കരോലിനയിലെ പ്രെഗ്നന്‍സി സെന്ററിന്റെ ജനാലകള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ചുവരുകളില്‍ അബോര്‍ഷന്‍ അനുകൂല മുദ്രാവാക്യങ്ങളുമുണ്ട്. നിര്‍ബന്ധിത ജനനം പാടില്ല, അബോര്‍ഷന്‍ സുരക്ഷിതമല്ലെങ്കില്‍ നി്ങ്ങളും സുരക്ഷിതരല്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഭിത്തിയിലുള്ളത്. സെന്ററിന്റെ ഒന്നിലധികം ജനാലകള്‍ തകര്‍ത്ത നിലയിലാണ്. അരാജകത്വം പ്രകടിപ്പിക്കുന്ന രീതിയിലുള്ള പ്രതീകങ്ങളും ഭി്ത്തിയിലുണ്ട്.

ജനാലയില്‍ രക്തവും കണ്ടെത്തിയിട്ടുണ്ട്, പ്രക്ഷോഭകാരികള്‍ക്ക് സംഭവിച്ച മുറിവില്‍ നിന്നുള്ള രക്തമായിരിക്കാം ഇതെന്നാണ് കരുതപ്പെടുന്നത്. പ്രഗ്നന്‍സി സെന്ററിന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിിച്ചിട്ടുണ്ട്. സുഹൃത്തുക്കളേ പ്രാര്‍ത്ഥിക്കുക എന്നും എഴുതിയിട്ടുണ്ട്.

വാഷിംങ്ടണ്‍ ഡിസി, വാഷിംങ്ടണ്‍ സ്‌റ്റേറ്റ്, മേരിലാന്റ്, വിന്‍സ്‌കോണ്‍സിന്‍, ഓറിഗോണ്‍, ടെക്‌സാസ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രെഗ്നന്‍സി സെന്ററുകള്‍ ഇക്കാലയളവില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates