Thursday, December 12, 2024
spot_img
More

    പിശാചിന്റെ ആക്രമണത്തെ പ്രതിരോധിക്കാനുള്ള വഴികള്‍

    പിശാച് അനുദിന ജീവിതത്തില്‍ അലറുന്ന സിംഹത്തെപോലെ നമ്മെ ആക്രമിക്കാന്‍വേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുകയാണെന്ന് തിരുവചനം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെയുള്ള പിശാചിനെ പ്രതിരോധിക്കാന്‍ നാം നമ്മുടേതായ ആത്മീയവഴികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ആത്മീയപിതാക്കന്മാരും ധ്യാനഗുരുക്കന്മാരും നിര്‍ദ്ദേശിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഏതൊക്കെയാണെന്ന് മനസ്സിലാക്കി, അതനുസരിച്ച് നമുക്ക് പിശാചിന്റെ ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കാം.

    • ഈശോയിലും അവിടുത്തെ പരിശുദ്ധിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക
    • വ്യക്തിപരമായ പ്രാര്‍ത്ഥനയിലും കുടുംബപ്രാര്‍ത്ഥനയിലും വീഴ്ച വരുത്താതിരിക്കുക
    • കൃത്യനിഷ്ഠയോടെ കൂദാശകള്‍ സ്വീകരിക്കുക( പ്രധാനമായും കുമ്പസാരവും പരിശുദ്ധ കുര്‍ബാനയും)
    • മനപ്പൂര്‍വ്വവും ആവര്‍ത്തിച്ചും ചെയ്യുന്ന പാപങ്ങളില്‍ നിന്ന് അകന്നുനില്ക്കുക
    • സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നപ്രാര്‍ത്ഥന ഇടയ്ക്കിടെ ചൊല്ലുക
    • പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കുക
    • ഒരു ആത്മീയ ഉപദേശകനെ സ്വീകരിക്കുക
    • ദൈവത്തിന്റെ ആയുധങ്ങളായ രക്ഷ, നീതി,സത്യം, സമാധാനം, വിശ്വാസം,ദൈവവചനം എന്നിവയാല്‍ ആത്മാവ്, ശരീരം, മനസ്്, ചിന്ത, ഓര്‍മ്മ, ഭാവന,ശരീരത്തിന്റെ കഴിവുകള്‍,സംസാരം,നോട്ടം,കേള്‍വി, തോ്ന്നലുകള്‍, വികാരങ്ങള്‍ എന്നിവയ്ക്ക്‌സംരക്ഷണം നല്കുക.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!