Tuesday, November 4, 2025
spot_img
More

    സല്‍കൃത്യങ്ങളിലും സദാചാരങ്ങളിലും വ്യര്‍ത്ഥാഭിമാനം കൊള്ളുന്നതിന്റെ ഫലമായുള്ള ഏഴു ദോഷങ്ങളെക്കുറിച്ച് അറിയാമോ?

    സല്‍കൃത്യങ്ങളിലും സദാചാരങ്ങളിലും വ്യര്‍ത്ഥാഭിമാനം കൊള്ളുന്നതിന്റെ ഫലമായി ഏഴു ദോഷങ്ങള്‍ ഉണ്ടാകുന്നതിനെക്കുറിച്ച് വിശുദ്ധ യോഹന്നാന്‍ ക്രൂസ് വിശദീകരിച്ചിട്ടുണ്ട്.

    ഗര്‍വ്, അഹങ്കാരം, ദുരഭിമാനം, വങ്കത്തം എന്നിവയാണ് ഒന്നാമത്തെ ദോഷം. ഫരിസേയരില്‍ ദൃശ്യമായ മറ്റുള്ളവരെ താരതമ്യേന കുറ്റക്കാരും കൊള്ളരുതാത്തവരുമാണെന്ന് വിധിക്കുകയും അവരുടെ ചേഷ്ടകളെയും നേട്ടങ്ങളെയും സ്വന്തമായവയോളം മേന്മയുറ്റതല്ലെന്ന് വിധിക്കുകയും ചെയ്യുന്നതാണ് രണ്ടാമത്തെ ദോഷം. ഇഷ്ടമുള്ളവേലകളിലേ ചിലര്‍ക്ക് താല്പര്യമുള്ളൂ എന്നതാണ് മൂന്നാമത്തെ ദോഷം.

    നാലാമത്തെ ദോഷം മൂന്നാമത്തേതിന്റെ പരിണാമമാണ്. അതായത് ദൈവത്തില്‍ നിന്ന് അവര്‍ക്ക് സമ്മാനമൊന്നും ലഭിക്കയില്ല. അഞ്ചാമത്തെ ദോഷം ആധ്യാത്മികജീവിതത്തില്‍ പുരോഗതി പ്രാപിക്കുന്നില്ല എന്നതാണ്, ആറാമത്തെ ദോഷം തൃപ്തി നല്കുന്നവിഷയങ്ങളും പ്രവര്‍ത്തനങ്ങളുമാണ് അപ്രകാരമല്ലാത്തവയെക്കാള്‍ അഭിലഷണീയം എന്ന ധാരണ പുലര്‍ത്തിക്കൊണ്ട് മിക്കപ്പോഴും ചെന്നകപ്പെടുന്ന വ്യാമോഹമാണ്. ധാര്‍മ്മികമൂല്യങ്ങളെ സംബനധിച്ച വൃഥാതുഷ്ടിയെ നിരോധിക്കാത്തവര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചു മറ്റുള്ളവരോടാലോചിക്കുവാനും ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങള്‍ സ്വീകരിക്കുവാനും കഴിവില്ലാതായിത്തീരുന്നു എന്നതാണ്.

    ഈ ദോഷങ്ങള്‍ നമ്മലിലുണ്ടോ എന്ന് നാം ആത്മശോധന നടത്തുക. ചിലപ്പോള്‍ നാം നല്ല പ്രവൃത്തികള്‍ ചെയ്യുന്നുണ്ടാവാം. മറ്റുള്ളവരെ സഹായിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നുണ്ടാവാം. പക്ഷേ അവയ്ക്ക് പിന്നിലുള്ള വികാരം, നമ്മെ നയിക്കുന്ന ചേതോവികാരം എന്താണെന്ന്‌ സ്വയംപരിശോധിക്കുക.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!