പരിശുദ്ധ അമ്മയ്ക്കുവേണ്ടി പ്രത്യേകമായി സമര്‍പ്പിക്കപ്പെട്ട ദിവസമാണ് ശനി. എന്നാല്‍ ബുധനാഴ്ചകളും മാതാവിന്റെ വണക്കത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്.
ആരാധനാവത്സരത്തിലെ എല്ലാ ബുധനാഴ്ചകളും മറിയത്തിന്റെ മഹിമ കൊണ്ടാടുന്ന ദിവസങ്ങളാണ്.ബുധനാഴ്ചകളിലെ യാമപ്രാര്‍ത്ഥനയും ഈ വസ്തുത വ്യക്തമാക്കുന്നു. മറിയത്തോടുള്ള ഭക്തിയുടെ പേരില്‍ ബുധനാഴ്ചദിവസങ്ങള്‍ ഉപവാസദിനങ്ങളായും ദൈവാലയത്തില്‍ ഒ്ന്നിച്ചുചേര്‍ന്നുള്ള പ്രാര്‍തഥനയുടെ ദിനങ്ങളായും പൂര്‍വികര്‍ ആചരിച്ചിരുന്നു.
തിരുസഭയില്‍ ആദ്യ നൂറ്റാണ്ടുമുതല്‍ ഞായറാഴ്ചകഴിഞ്ഞാല്‍ വെള്ളിയാഴ്ചയും ബുധനാഴ്ചയുമായിരുന്നു സുപ്രധാന ദിവസങ്ങള്‍ അവ ഉപവാസദിനങ്ങളുമായിരുന്നു. വികാരി അപ്പസ്‌തോലിക്കയായിരുന്ന ലെയനോര്‍ഡ് മെല്ലാനോയുടെ കാലത്താണ് മരിയഭക്തിയുടെ പേരിലുള്ള നൊവേന ആചരണം ശനിയാഴ്ചകളിലേക്ക് മാറ്റിയത്.