ഇറ്റലി: ഹെയ്്്ത്തിയിലെ ദരിദ്രര്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കത്തോലിക്കാ കന്യാസ്ത്രീ കൊല്ല്‌പ്പെട്ടു. സിസറ്റര്‍ ലൂസിയ ഡെല്‍ ഓര്‍ട്ടോ എന്ന 64 കാരിയായാണ് കൊല്ല്‌പ്പെട്ടത്. ശനിയാഴ്ചയായിരുന്നു സംഭവം. മോഷണശ്രമത്തിനിടയില്‍ മോഷ്ടാക്കളാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നു. ഹോസ്പിറ്റലില്‍ വച്ചായിരുന്നു മരണം.
ഇറ്റലിക്കാരിയായ സിസ്റ്ററുടെ മരണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. സിസ്റ്റര്‍ ലൂസിയായുടേത് രക്തസാക്ഷിത്വമാണെന്നും പാപ്പ പറഞ്ഞു.
ഹെയ്ത്തി മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചത് 17 അമേരിക്കന്‍മിഷനറിമാരെയും അവരുടെ കുടുംബാംഗങ്ങളെയും തട്ടിക്കൊണ്ടുപോയതിന്റെ പേരിലായിരുന്നു. അക്രമവും ദാരിദ്ര്യവും പ്രകൃതിദുരന്തങ്ങളും ഹെയ്ത്തിയുടെ പ്രത്യേകതകളാണ്.