മാമ്മോദീസാപ്പേര് കത്തോലിക്കരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ എന്തുകൊണ്ടാണ് ഈ പേര് പ്രധാനപ്പെട്ടതാകുന്നത് എന്നറിയാമോ?
മാമ്മോദീസായില്‍ പുതിയ പേര് സ്വീകരിക്കുന്നത് ദൈവം തിരഞ്ഞെടുത്ത് മാറ്റി നിര്‍ത്തുന്നതിന്റെ പ്രതീകമാണ്. അബ്രാമിനെ തിരഞ്ഞെടുത്തപ്പോള്‍ ദൈവം അബ്രാം എന്ന പേരുമാറ്റി അബ്രഹാം എന്നാണല്ലോ പകരം പേരു നല്കിയത്?അതുപോലെ യാക്കോബിന് ഇസ്രായേല്‍ എന്നും ശിമയോന് പത്രോസ് എന്നും പേരു നല്കി. മാമ്മോദീസായിലൂടെപുതിയ സൃഷ്ടിയാകുന്നവന്‍ പുതിയപേരില്‍ അറിയപ്പെടുന്നു. അത് ദൈവം നല്കുന്ന പേരാണ്.
ഞാന്‍ നിന്നെ പേരു ചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്( ഏശ 43:1) എന്ന ദൈവവചനത്തിന്റെ പൂര്‍ത്തീകരണമാണ് ഈ പേരുനല്കലില്‍ സംഭവിക്കുന്നത്.
ഒരു വിശുദ്ധന്റെയോ വിശുദ്ധയുടെയോ പേര് സ്വീകരിക്കുന്നതിലൂടെ അവരുടെ മാധ്യസ്ഥവും അവരുടെ സൗഹൃദവുമാണ് നാം നേടിയെടുക്കുന്നത്.