മനില: ഫിലിപ്പൈന്‍സിലെ കത്തോലിക്കര്‍ക്ക് നിയമാനുസൃത വിവാഹമോചനം ആവശ്യപ്പെട്ട് നിയമവിദഗ്ദന്‍. എഡ്സെല്‍ ലാഗ്്മാനാണ് ഈ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നേരത്തെയും ഇദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഏഷ്യയിലെ ഏക കത്തോലിക്കാ രാജ്യമാണ്ഫിലിപ്പൈന്സ്. വത്തിക്കാനെ കൂടാതെ വിവാഹമോചനം നിയമപരമായി അനുവദിച്ചിട്ടില്ലാത്ത ഏക രാജ്യംകൂടിയാണ് ഫിലിപ്പൈന്‍സ്.
ഫിലിപ്പൈന്‍സില്‍ നേരത്തെ വിവാഹമോചനം അനുവദിച്ചിരുന്നുവെന്നും അ്സ്വസ്ഥകരമായ ദാമ്പത്യം സ്ത്രീപീഡനവും കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമവും വര്‍ദ്ധിക്കാന്‍ കാരണമാകുന്നുവെന്നും ഇദ്ദേഹം പറയുന്നു.