അസ്വസ്ഥത ഉളളില്‍ പെരുകുമ്പോള്‍ നമുക്ക് നാംതനിച്ചാണെന്ന് തോന്നും, ഈ ലോകത്തിലേക്കും വച്ചേറ്റവും ഒറ്റപ്പെട്ട വ്യക്തിയാണെന്ന്. ഈ ചിന്തതന്നെ നമ്മുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കും. നിരാശയിലേക്ക് നാം വഴുതിമാറും.ഇത്തരം അവസരങ്ങളിലാണ് തിരുവചനം നമുക്ക് ആശ്വാസവും ശാന്തിയും നല്കുന്നത്.പ്രത്യേകിച്ച് 1 പത്രോസ് 5:6
ദൈവത്തിന്റെ ശക്തമായ കരത്തിന്‍ കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.
ഈ വചനം നമുക്ക് ഹൃദിസ്ഥമാക്കാം. മനസ്സില്‍ ഭാവിയെയോര്‍ത്ത്, അനുദിനജീവിതത്തിലെ പല സംഭവങ്ങളുമോര്‍ത്ത് അസ്വസ്ഥത പെരുകുമ്പോള്‍ ഈ വചനം നമ്മെ ശാന്തരാക്കും. ദൈവത്തിന്റെ കരത്തില്‍ പിടിച്ച് മുന്നോട്ടുപോകാന്‍ കരുത്തുനല്കും.