ദൈവത്തില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത് എന്താണ്.. നമ്മുടെജീവിതത്തില്‍ എല്ലാം നല്ലതുപോലെ സംഭവിക്കണം..നന്മ മാത്രമുണ്ടാകണം. സങ്കടങ്ങളോ ഇല്ലായ്മകളോ ഉണ്ടാകരുത്. എല്ലാം നമ്മുടെ ഇഷ്ടം പോലെ സംഭവിക്കുമ്പോള്‍ നാം ദൈവത്തെ പുകഴ്ത്തും..ദൈവം നല്ലവനാണെന്ന് വാഴ്ത്തും. എല്ലാം ദൈവേഷ്ടം എന്ന് പറയും.
പക്ഷേ പ്രതീകഷിതമായത് സംഭവിക്കുമ്പോള്‍..ഇഷ്ടമില്ലാത്തത് നിറവേറുമ്പോള്‍..
അപ്പോള്‍ നാംദൈവത്തോട് മറുതലിക്കും. എല്ലാം ദൈവേഷ്ടം എന്ന്പറഞ്ഞ നാം നമ്മുടെ ഇഷ്ടം എന്ന് തിരുത്തും. ഇവിടെയാണ് നമ്മുടെ ആത്മീയതയുടെ പാപ്പരത്തം വെളിവാകുന്നത്.
പക്ഷേ വിശുദ്ധരൊന്നും ഇങ്ങനെ ആയിരുന്നില്ല. അവര്‍ എല്ലായ്‌പ്പോഴും ദൈവത്തോട് പറഞ്ഞത് ഒന്നുമാത്രം
. Yes Lord.. ഇതാ കര്‍ത്താവേ..
പരിശുദ്ധ കന്യാമറിയവും യേശുക്രിസ്തുവും മുതല്‍ വിശുദ്ധഗ്രന്ഥത്തില്‍ കാണപ്പെടുന്ന പ്രവാചകന്മാരും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുമെല്ലാം പറഞ്ഞത് അതാണ്.
ഇതാ ഞാന്‍..
ഇതാ കര്‍ത്താവിന്റെ ദാസി..
പിതാവേ എന്റെ ഇഷ്ടമല്ല..
ഇതാണ് യഥാര്‍ത്ഥ ആത്മീയത.. ജീവിതത്തിലെ ഏതു തിക്താനുഭവങ്ങളോടും നമുക്ക് ഇങ്ങനെ പറയാന്‍കഴിയുമോയെന്ന് ആലോചിക്കുക. ചിലപ്പോള്‍ പെട്ടെന്ന് സാധിച്ചെടുക്കാവുന്ന കാര്യമായിരിക്കില്ല ഇത്. എങ്കിലും അതിനുള്ള ശ്രമം ഇപ്പോള്‍മുതല്‍ ആരംഭിക്കുക.
യെസ് ലോര്‍ഡ്..