Friday, December 27, 2024
spot_img
More

    600 വര്‍ഷം കഴിഞ്ഞിട്ടും മൃതദേഹത്തില്‍ ധരിപ്പിച്ച ഉത്തരീയത്തിന് കേടുപാടുകള്‍ സംഭവിച്ചില്ല

    ഉത്തരീയഭക്തി നമ്മുടെ ആത്മീയജീവിതത്തിന്റെ ഭാഗമാണ്.ഉത്തരീയം ധരിക്കുന്നവര്‍ ആത്മീയവും ഭൗതികവുമായ പല ആപത്തുകളില്‍ നിന്നും രക്ഷപ്പെട്ടിട്ടുള്ളതായി പല സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാംവ്യത്യസ്തമായ ഒരു സംഭവമാണ് ഇവിടെപറയാന്‍ പോകുന്നത്.

    വാഴ്ത്തപ്പെട്ട പോപ്പ് ഗ്രിഗറി പത്താമനുമായി ബന്ധപ്പെട്ട ഉത്തരീയത്തിന്റെ കഥയാണ് ഇത്. ഉത്തരീയ ഭക്തനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സംസ്‌കാരസമയത്ത് ഉത്തരീയം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുമുണ്ടായിരുന്നു. പിന്നീട് അറുനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രിഗറി പത്താമന്റെ കബറിടം തുറന്നുനോക്കിയപ്പോള്‍ കണ്ടത് അത്ഭുതകരമായ കാഴ്ചയായിരുന്നു. അന്ന് അദ്ദേഹത്തെ അണിയിച്ച ഉത്തരീയത്തിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടുണ്ടായിരുന്നില്ല.

    വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതത്തിലും സമാനമായ സംഭവം നടന്നിട്ടുണ്ട്.

    വിശുദ്ധ ഡോണ്‍ ബോസ്‌ക്കോ,വിശുദ്ധ ജോണ്‍പോള്‍രണ്ടാമന്‍,വിശുദ്ധ പീറ്റര്‍ ക്ലാവെര്‍ തുടങ്ങിയവരെല്ലാം ഉത്തരീയഭക്തരായിരുന്നു. നമുക്കും ഉത്തരീയംധരിക്കാം.ഉത്തരീയഭക്തിയില്‍ വളരാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!