Saturday, December 21, 2024
spot_img
More

    കര്‍മ്മലമാതാവിന്റെ ഈ തിരുനാള്‍ ദിനത്തില്‍ ബ്രൗണ്‍ കളറുള്ള ഉത്തരീയത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മനസ്സിലാക്കൂ

    ഇന്ന് കര്‍മ്മല മാതാവിന്റെ തിരുനാള്‍ നാം ആചരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ബ്രൗണ്‍ നിറത്തിലുളള ഉത്തരീയത്തെക്കുറിച്ച് ചില കാര്യങ്ങള്‍ മനസ്സിലാക്കാം.

    1251 ജൂലൈ 16 ന് വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് മാതാവ് പ്രത്യക്ഷപ്പെട്ട് സമ്മാനിച്ചതാണ് ഉ്ത്തരീയം. ഉത്തരീയം ധരിച്ച് മരിക്കുന്നവര്‍ നിത്യശിക്ഷയ്ക്ക് വിധേയരാകേണ്ടിവരില്ല എന്നാണ് മാതാവ് ഇതുസംബന്ധിച്ച് നല്കിയ ഏറ്റവുംസന്തോഷകരമായ സന്ദേശം.

    ഉത്തരീയം ധരിക്കുന്നത് പരിശുദ്ധ കന്യകയ്ക്ക് നാം സ്വയംസമര്‍പ്പിച്ചിരിക്കുന്നതിന്റെ പ്രതീകമാണ്.

    ദൈവമാതാവിന്റെകുടുംബത്തിലെ അംഗങ്ങളായി തിരിച്ചറിയാനുള്ള ഒരു യൂണിഫോം ആണ് ഉത്തരീയധാരണം എന്നാണ് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ വാക്കുകള്‍.

    മാതാവിന്റെ സ്‌നേഹവും സംരക്ഷണവും ഇതിലൂട നമുക്ക്‌ലഭിക്കുന്നു.

    വിശുദ്ധജീവിതം നയിക്കാനും ഭക്തിയില്‍ വളരാനും ഉത്തരീയം നമ്മെ സഹായിക്കുന്നു.

    അകത്തോലിക്കര്‍ക്കും ധരിക്കാവുന്ന ഒന്നാണ് ഉത്തരീയം. വിശുദ്ധ സൈമണ്‍ സ്‌റ്റോക്കിന്റെ ജീവിതത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവരിക്കുന്ന സംഭവം ഇതിനെ സാധൂകരിക്കുന്നു.

    ഫാത്തിമാദര്‍ശനത്തില്‍ മാതാവ് ഉത്തരീയം ധരിച്ചിരുന്നതായി സിസ്റ്റര്‍ ലൂസിയവെളിപെടുത്തിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!