വാൽസിങ്ങാം തീർത്ഥാടന തിരുക്കർമ്മങ്ങൾ 20 നു ഒമ്പത് മണിക്കാരംഭിക്കും



വാല്‍സിങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന മൂന്നാമത് വാൽസിങ്ങാം തീർത്ഥാടനം ജൂലൈ 20 നു ശനിയാഴ്ച രാവിലെ ഒമ്പതു മണിക്ക് ദിവ്യകാരുണ്യ ആരാധനയോടെ ആരംഭിക്കും.  തുടർന്ന് മരിയൻ പ്രഘോഷണ പ്രസംഗം പ്രമുഖ ധ്യാന ഗുരുവും, ഡിവൈൻ റിട്രീറ് സെന്റർ ഡയറക്ടറുമായ ഫാ. ജോർജ്ജ് പനക്കൽ വീ സി നടത്തും.



മരിയൻ പ്രഘോഷണത്തിനു ശേഷം കുട്ടികളെ അടിമ വെക്കുന്നതിനും തുടർന്ന് ഭക്ഷണത്തിനുള്ള ഇടവേളയുമാണ്. 12:45 നു  മരിയൻ തീർത്ഥാടനം ആരംഭിക്കും. ഉച്ച കഴിഞ്ഞു 2:45 നു മാർ സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷപൂർവ്വമായ സമൂഹ ബലി . വികാരി ജനറാളുമാരായ  ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ.ജോർജ്ജ് ചേലക്കൽ, ഫാ.ജിനോ അരീക്കാട്ട് എന്നിവരോടൊപ്പം യു കെ യുടെ വിവിധ ഭാഗങ്ങളിലായി അജപാലന ശുശ്രുഷ നിർവ്വഹിക്കുന്ന സീറോ മലബാർ വൈദികരും സഹകാർമ്മികരാവും.  സ്വാദിഷ്ടമായ കേരളീയ ചൂടൻ ഭക്ഷണ വിതരണത്തിന് വിവിധ കൌണ്ടറുകൾ അന്നേ ദിവസം പ്രവർത്തിക്കുന്നതാണ്.    

പരിശുദ്ധ അമ്മയുടെ സന്നിധേയത്തിൽ തങ്ങളുടെ പ്രാർത്ഥനയും, മാതൃ ഭക്തിയും സ്നേഹവും പ്രകടമാക്കുവാനായി മലയാളി മാതൃ ഭക്തർ നീക്കി വെച്ചിരിക്കുന്ന ഈ സുദിനം പൂർണ്ണമായി മാതൃ സമക്ഷത്തിലായിരിക്കുവാനും പ്രാർത്ഥനയിൽ നിറയുവാനും  ഏവരും രാവിലെ തന്നെ എത്തുവാൻ ശ്രമിക്കണമെന്ന് മാർ സ്രാമ്പിക്കലും ഫാ. തോമസ് പാറക്കണ്ടത്തിൽ ഫാ. ജോസ് അന്ത്യാംകുളം എന്നിവരും ഏവരെയും  ഹൃദയ പൂർവ്വം സ്വാഗതം ചെയ്യുന്നു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റിമാരായ ടോമി പാറക്കല്‍ 07883010329, നിതാ ഷാജി 07443042946 എന്നിവരുമായി ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു.

THE BASILICA OF OUR LADY OF WALSINGHAM, HOUGHTON ST.GILES
NORFOLK, LITTLE WALSINGHAM, NR22 6AL 

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates