Friday, December 27, 2024
spot_img
More

    വിഷാദത്തിലാണോ, ഈ തിരുവചനം നിനക്ക് ശക്തി നല്കും

    മനസ്സ് വിഷാദത്തിന്റെ ആഴങ്ങളിലേക്ക് വഴുതി വീഴാന്‍ അധികസമയമൊന്നും വേണ്ട. ചിലപ്പോള്‍ വലിയ കാരണങ്ങള്‍ കൊണ്ടായിരിക്കും അത് സംഭവിക്കുകയെന്നും പറയാനാവില്ല. പക്ഷേ ഒന്നു സത്യമാണ്.വിഷാദം ഹൃദയത്തില്‍ വല വിരിച്ചുകഴിഞ്ഞാല്‍ പിന്നെ ജീവിതം തന്നെ നിഷ്‌ക്രിയമായിത്തോന്നും. ഒരുപകേഷ ഒരിക്കലെങ്കിലും ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടായെന്നുവരില്ല.

    ജീവിതം ഇങ്ങനെ കനത്ത വിഷാദത്തിന്റെ ഭാരം നമുക്ക് നല്കുമ്പോള്‍ ഇതാ ഒരു വചനം നമുക്ക് ആശ്വാസമായി മാറുന്നുണ്ട്. നാം നമ്മോട് തന്നെ ചോദിച്ച് സ്വയം ശക്തിപ്പെടുത്തേണ്ട വചനമാണത്.

    സങ്കീര്‍ത്തനം 42: 5 ല്‍ നാം ഇപ്രകാരം വായിക്കുന്നു,എന്റെ ആത്മാവേ നീ എന്തിന് വിഷാദിക്കുന്നു? നീ എന്തിന് നെടുവീര്‍പ്പിടുന്നു. ദൈവത്തില്‍ പ്രത്യാശ വയ്ക്കുക. എന്റെസഹായവും ദൈവവുമായ അവിടത്തെ ഞാന്‍ വീണ്ടും പുകഴ്ത്തും.

    ഈ വചനം നമ്മെ വിഷാദത്തിന്റെ വന്‍കരകളില്‍ നിന്ന് രക്ഷപ്പെടുത്തട്ടെ. ദൈവത്തില്‍ പ്രത്യാശ വയ്ക്കുമ്പോള്‍ വിഷാദിക്കുകയോ നെടുവീര്‍പ്പെടുകയോ ചെയ്യേണ്ടതില്ലെന്ന്ും നമുക്ക് വിശ്വസിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!