പലതരത്തിലുള്ള ഭയവും ആശങ്കയും നമ്മെ പിടികൂടാറുണ്ട്. ചിലപ്പോഴൊക്കെ അവ അകാരണമോ സകാരണമോ ആകാം. അതെന്തായാലും ഭയവും ആശങ്കയും പിടിമുറുക്കിക്കഴിയുമ്പോള്‍ ജീവിതം വളരെ സംഘര്‍ഷഭരിതമാകും. പക്ഷേ കര്‍ത്താവിന് നമ്മോട് പറയാനുള്ളത് മറ്റൊന്നാണ്.
നീ രക്ഷിക്കപ്പെടും. കര്‍ത്താവ് നിന്നെ ശത്രുകരങ്ങളില്‍ നിന്ന് വീണ്ടെടുക്കും. ( മിക്കാ 4:10)
നമ്മുടെ ദൈവം നമ്മെ രക്ഷിക്കുമെന്നും എല്ലാവിധത്തിലുളള അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്നും നമുക്ക് ഈ വചനത്തിന്റെ ശക്തിയാല്‍ ഉറച്ചുവിശ്വസിക്കാം.