ഡൊമിനിക്കന്‍ സഭയുടെസ്ഥാപകനായ വിശുദ്ധ ഡൊമിനിക്കിനെക്കുറിച്ച് നമുക്കെല്ലാം അറിയാം. പക്ഷേ അദ്ദേഹത്തിന്റെ അമ്മയെക്കുറിച്ച് പലര്‍ക്കും അറിയില്ല.ഡോണ്‍ബോസ്‌ക്കോയുടെ അമ്മയെയും വിശുദ്ധ അഗസ്റ്റിയന്റെ അമ്മയെയും അറിയാവുന്നവര്‍ക്കുപോലും ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച്അറിയില്ല.
വിശുദ്ധ ഡൊമിനിക്കിന്റെ അമ്മ വാഴ്ത്തപ്പെട്ടവളാണ്. ജെയ്ന്‍ ഓഫ് അസ, ജോവന്ന ഓഫ് അസാ എന്നെല്ലാമാണ് അറിയപ്പെടുന്നത്.
പോപ്പ് ലിയോ പതിമൂന്നാമന്‍ 1828 ലാണ് ജോവന്നയെ വാഴ്ത്തപ്പെട്ടവളായിപ്രഖ്യാപിച്ചത്. അമ്മയെന്ന നിലയിലുളള വിശുദ്ധി തന്നെയായിരുന്നു ഇതിന് കാരണം, വിശുദ്ധ ഡൊമിനിക്കിന്റെ ജീവിതത്തിലെ പ്രാര്‍ത്ഥനാശീലവും ആത്മീയപാഠങ്ങളുമെല്ലാം അമ്മയില്‍ നിന്നാണ് സ്വായത്തമാക്കിയിരുന്നത്. ഡൊമിനിക്കിന്റെ അമ്മയെക്കുറിച്ച് ഇന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
പക്ഷേ ഡൊമിനിക്കന്‍ സഭാംഗങ്ങള്‍ എല്ലാവര്‍ഷവും ഓഗസ്റ്റ് രണ്ട് വാഴ്ത്തപ്പെട്ട ജെന്നായുടെ ഓര്‍മ്മദിനമായി ആചരിക്കുന്നു.