മാരകപാപങ്ങളെയാണ് നാം ഭയക്കുന്നത്.ലഘുപാപങ്ങളോട് കൂസലില്ലാത്ത ഭാവമാണ് വച്ചുപുലര്‍ത്തുന്നത്.ഏതൊരു മനുഷ്യനും സംഭവിക്കുന്നതല്ലേ, നമ്മള്‍ മനുഷ്യരല്ലേ എന്ന മട്ടിലാണ് ലഘുപാപങ്ങളെ നാം കാണുന്നത്. പക്ഷേ അത് ശരിയായ ആത്മീയവഴിയല്ല എന്നാണ് വിശുദ്ധ ഫൗസ്റ്റീന പറയുന്നത്.
വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ കേള്‍ക്കൂ: നമ്മുടെ ആത്മീയജീവിതത്തെ നശിപ്പിക്കുന്ന ചെറുകീടങ്ങളാണ് ലഘുപാപങ്ങള്‍. ഈ ലഘുപാപങ്ങളെപ്പറ്റി വേണ്ടത്ര അറിവുണ്ടായിട്ടും നിസ്സാരകാര്യങ്ങള്‍ക്കായി നാം അവയെ അവഗണിച്ചാല്‍ അത് നമ്മുടെ ആത്മീയജീവന്‍ അപഹരിക്കും.
അതുകൊണ്ട് പാപരഹിതവും ദൈവേഷ്ടപ്രകാരവുമായ ജീവിതമാണ് നയിക്കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ലഘുപാപങ്ങളില്‍ നിന്നും നാം വിട്ടുനില്‌ക്കേണ്ടിയിരിക്കുന്നു.നമ്മുടെ ആത്മാവിനെ നമുക്ക് ലഘുപാപങ്ങളില്‍ നിന്നും കാത്തുരക്ഷിക്കാം.