സീറോ മലബാര്‍ മെത്രാന്‍ സിനഡിന് ഇന്ന് തുടക്കം

കാക്കനാട്: മുപ്പതാമത് സീറോ മലബാർ സഭ സിനഡിന്റെ രണ്ടാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് ആരംഭിക്കും. ഹൊസ്സൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപറമ്പിൽ നൽകുന്ന ധ്യാനചിന്തകൾ സ്വീകരിച്ച് ആദ്യദിവസം രാവിലെ സിനഡംഗങ്ങള് പ്രാർത്ഥനയിലും നിശബ്ദതയിലും കഴിയും.

തുടർന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. സെമിനാരി പരിശീലനം, പ്രേഷിത പ്രവർത്തനം, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധികൾ എന്നീ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ സിനഡിൽ ഉണ്ടാകും.

രണ്ടാഴ്ച്ചക്കാലം സിനഡ് നീണ്ടുനിൽക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates