നിക്കരാഗ്വ: വീട്ടുതടങ്കലില്‍ കഴിയുന്ന മെത്രാനെ കര്‍ദിനാള്‍ സന്ദര്‍ശിച്ചു

മനാഗ്വ: നിക്കരാഗ്വയിലെ പ്രസിഡന്റ് ഡാനിയേല്‍ ഓര്‍്‌ടേഗ വീട്ടുതടങ്കലിലാക്കി ബിഷപ് റൊളാന്‍ഡോ അല്‍വാരസിനെ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ലിയോപോള്‍ഡോ സന്ദര്‍ശിച്ചു. നിക്കരാഗ്വ, മനാഗ്വ ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം. ബിഷപ് അല്‍വാരസിനൊപ്പം വൈദികരും അല്മായരും തടവിലാണ്. ഇവരെയെല്ലാം നേരില്‍കണ്ട് കര്‍ദിനാള്‍ ആ്ശ്വസിപ്പിച്ചു.

ബിഷപ് റൊളാന്‍ഡോയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെങ്കിലും മനസ്സും ആത്മാവും ശക്തമാണെന്ന് കര്‍ദിനാള്‍ പ്രതികരിച്ചു. എത്രയും വേഗം ഇദ്ദേഹം മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കര്‍ദിനാള്‍ അറിയിച്ചു.

ഓഗസ്റ്റ് നാലുമുതല്ക്കാണ് ബിഷപ്പിനെ ഭരണകൂടം വീട്ടുതടങ്കലിലാക്കിയത്. രണ്ട് സെമിനാരി വിദ്യാര്‍ത്ഥികള്‍, അഞ്ച് വൈദികര്‍, മൂന്ന് അല്മായര്‍ എന്നിവരാണ് ഇദ്ദേഹത്തോടൊപ്പം തടങ്കലിലായിരിക്കുന്നത്.
നിക്കരാഗ്വയില്‍ ക്രൈസ്തവര്‍ക്കും കത്തോലിക്കാസഭയ്ക്കും എതിരെയുള്ള അടിച്ചമര്‍ത്തലും ആക്രമണവും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടാണിരിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates