ആയിരം എന്ന് വായിച്ചപ്പോഴേ മനസ്സ്മടുത്തു അല്ലേ. ഇത്രയും തവണ ആര്‍ക്കു പ്രാര്‍ത്ഥിക്കാന്‍ കഴിയും എന്ന്. പക്ഷേ ബാക്കികൂടി വായിക്കൂ. എന്നിട്ട് തീരുമാനം എടുത്തോളൂ.. 1000 തവണ പ്രാര്‍ത്ഥിക്കേണ്ടത് വലിയൊരു പ്രാര്‍ത്ഥനയൊന്നുമല്ല.
ദൈവമേ ഞാനങ്ങയെ സ്‌നേഹിക്കുന്നു എന്ന് ഒറ്റവാചകം മാത്രമേയുള്ളൂ. മനസ്സുവച്ചാല്‍ 1000 തവണയല്ല 2000 തവണ വരെ നമുക്ക് ഇത് പ്രാര്‍ത്ഥിക്കാന്‍ കഴിയും. വസുലാ റിഡനോട് ഈശോ തന്നെ പറഞ്ഞ കാര്യമായതിനാല്‍ ഈ പ്രാര്‍ത്ഥനയുടെ ഫലസിദ്ധിയെപ്പറ്റി നമുക്ക് യാതൊരു സംശയവും വേണ്ട്.
അതുപോലെ, പരിശുദ്ധന്‍,പരിശുദ്ധന്‍,പരിശുദ്ധന്‍ എന്ന സ്തുതിപ്പും വലിയ പ്രാര്‍ത്ഥനയാണ്.ദിവസം മുഴുവന്‍ ഈ പ്രാര്‍ത്ഥന നമ്മുടെ ഹൃദയങ്ങളില്‍ നിന്നുയരട്ടെ.
എന്താ, ഇനി 1000 തവണ പ്രാര്‍ത്ഥന നമുക്ക് അസാധ്യമാണോ?