മുനമ്പം: വിഴിഞ്ഞത്ത് സമരംചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഐകദാര്‍ഢ്യവുമായി മുനമ്പം തിരുക്കുടുംബ ദേവാലയഇടവക വികാരി ഫാ.രൂപേഷ് കളത്തില്‍ മുനമ്പത്തുനിന്ന് വിഴിഞ്ഞത്തേക്ക് സൈക്കിള്‍യാത്ര ആരംഭിച്ചു. കെആര്‍എല്‍സിസി സെക്രട്ടറി പി.ജെ തോമസ് യാത്ര ഫഌഗ് ഓഫ് ചെയ്തു,
വിഴിഞ്ഞം സമരം പതിനാലു ദിവസം പിന്നിട്ടിരിക്കുകയാണ്. കടലും കരയുംഉപരോധിച്ചു കൊണ്ടുള്ള സമരമാണ് മത്സ്യത്തൊഴിലാളികള്‍ നടത്തുന്നത്. വിവിധ ഇടവകകളില്‍ നിന്നായി മൂവായിരത്തോളം മത്സ്യത്തൊഴിലാളികള്‍ ഇന്ന് പുതുതായിസമരത്തിന് ഇറങ്ങും.
അതേ സമയം തീരദേശ ജനതയുടെ അതിജീവന പോരാട്ടത്തിന് പിന്തുണപ്രഖ്യാപിച്ച് ഇന്ന് വൈകുന്നേരം എറണാകുളം വഞ്ചി സ്‌ക്വയറില്‍ ഐകദാര്‍ഢ്യസമ്മേളനം നടക്കും.