വിഴിഞ്ഞം: മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാലസമരം പതിനാറാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബീമാപ്പള്ളി മുസ്ലീം ജമാഅത്തും.ബീമാപ്പള്ളി ജമാഅത്ത് പ്രസിഡന്റ് ബിലാല്‍,മുന്‍ പ്രസിഡന്റ് അലാവൂദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരസമിതിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്നത്.
അതേസമയം മഴയും തണുപ്പും വകവയ്ക്കാതെ മത്സ്യത്തൊഴിലാളികള്‍ സമരം തുടരുകയാണ്.വിവിധ ഇടവകകളില്‍ നിന്നായി ദിവസവും നൂറുകണക്കിന് ആളുകളാണ് സമരപ്പന്തലില്‍ എത്തിക്കൊണ്ടിരിക്കുന്നത്.