കൊച്ചി: കൊച്ചി-ആലപ്പുഴ രൂപതകളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം നാലിന് ചെല്ലാനം മുതല്‍ തോപ്പുംപടി ബീച്ച് റോഡ് തിരുമുഖ തീര്‍ത്ഥാടന കേന്ദ്രം വരെ 17 കിലോമീറ്റര്‍ നീളത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു, മനുഷ്യച്ചങ്ങലയില്‍ 17000 പേര്‍ പങ്കെടുക്കും. വിഴിഞ്ഞം സമരത്തിന് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിജ്ഞയെടുക്കും,
കടല്‍ഭിത്തി നിര്‍മാണം ഫോര്‍ട്ട്‌കൊച്ചിവരെ വ്യാപിപ്പിക്കുക, വിഴിഞ്ഞം തുറമുഖവിഷയത്തില്‍ വിദഗ്ദ പഠനംനടത്തുക,കടലും തീരവും വികസനത്തിന്റെ പേരില്‍ പണയപ്പെടുത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്.