ഫ്രാന്‍സിസ് മാര്‍പാപ്പ കസഖ്സ്ഥാനില്‍

നൂര്‍ സുല്‍ത്താന്‍: ഫ്രാന്‍സിസ് മാര്‍പാപ്പ കസഖ്സ്ഥാനിലെത്തിച്ചേര്‍ന്നു. പതിനഞ്ചാം തീയതിവരെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 38 ാമത് അപ്പസ്‌തോലിക പര്യടനമാണ് ഇത്,

സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദൂതര്‍ എന്നതാണ് യാത്രയുടെ മുദ്രാവാക്യം, ലോകമതങ്ങളുടെയും പാരമ്പര്യമതങ്ങളുടെയും നേതാക്കളുടെ ആഗോളസമ്മേളനത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് പാപ്പ ഇവിടെയെത്തിയിരിക്കുന്നത്.

മുസ്ലീംഭൂരിപക്ഷ രാജ്യമാണ് കസഖ്സ്ഥാന്‍. 1കോടി 90 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 25 ശതമാനം ക്രൈസ്തവരില്‍ ഒരു ശതമാനം മാത്രമാണ് കത്തോലിക്കര്‍.

ഞാനിവിടെ വന്നിരിക്കുന്നത് സമാധാനത്തിന്റെ തീര്‍ത്ഥാടകനായിട്ടാണ്. സംവാദവും ഐക്യവുമാണ് ഞാന്‍ അന്വേഷിക്കുന്നത്. നമ്മുടെലോകത്തിന് അടിയന്തിരമായി സമാധാനം ആവശ്യമുണ്ട്. നഷ്ടപ്പെട്ടുപോയ സ്വരലയം നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്,. ആദ്യദിനത്തില്‍ രാജ്യത്തെ ഉന്നതാധികാരികളോടായി പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates