Thursday, November 21, 2024
spot_img
More

    കൊന്ത ചൊല്ലി രോഗം മാറി ,പിന്നീട് മാര്‍പാപ്പ വരെയായ സെമിനാരിക്കാരനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

    പുരോഹിതനാകണമെന്ന വലിയ ആഗ്രഹത്തോടെയാണ് ആ ചെറുപ്പക്കാരന്‍ സെമിനാരിയില്‍ ചേര്‍ന്നത്. പക്ഷേ അസുഖം കാരണം പഠനം തുടരാനായില്ല. ഇങ്ങനെയൊരുസാഹചര്യത്തില്‍ അവനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അധികാരികള്‍ക്കു് ബുദ്ധിമുട്ട് അനുഭവപ്പെട്ടു.

    എന്നാല്‍ വൈദികനാകണമെന്നുള്ളഅവന്റെ തീക്ഷ്ണമായ ആഗ്രഹത്തില്‍ നിന്നും അവനെ പിന്തിരിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നുമില്ല. അതുകൊണ്ട് അധികാരി അവനെ പറഞ്ഞയ്ക്കുമ്പോള്‍ ഇങ്ങനെയൊരു നിര്‍ദ്ദേശം കൂടി മുന്നോട്ടുവച്ചു.

    മാതാവിനോട് പ്രത്യേകം പ്രാര്‍ത്ഥിക്കുക. കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക. മാതാവ് രോഗം സൗഖ്യപ്പെടുത്തിക്കഴിയുമ്പോള്‍ തിരികെ സെമിനാരിയിലേക്ക് വരിക.

    ആ ചെറുപ്പക്കാരന്‍ സങ്കടത്തോടെ സെമിനാരി വിട്ടു.പക്ഷേഅവന്‍ കൊന്തയ്ക്ക് മുടക്കം വരുത്തിയില്ല. മാതാവ് അവന്റെ സങ്കടം കാണുകയും പ്രാര്‍തഥന കേള്‍ക്കുകയും ചെയ്തു. ഒട്ടും വൈകാതെ തന്നെ അവന്റെ രോഗം മാറി. അവന്‍ തിരികെ സെമിനാരിയിലെത്തി. പിന്നെ വൈദികനായി, മെത്രാനായി. ഒടുവില്‍ മാര്‍പാപ്പയും. ആ വ്യക്തിയാണ് ഒമ്പതാം പിയൂസ് മാര്‍പാപ്പ.

    പിന്നീട് അദ്ദേഹം ജപമാലയുടെ ശക്തിയെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്.’

    ജപമാല ചൊല്ലാന്‍ സന്നദ്ധമായ ഒരു സൈന്യനിരയെ എനിക്ക് ലഭിച്ചാല്‍ ഞാന്‍ അവരിലൂടെ ലോകത്തെ പിടി്‌ച്ചെടുക്കും’

    നമുക്കും ജപമാലയെ കൂട്ടുപിടിക്കാം. ആത്മീയവും ഭൗതികവുമായ നിരവധി നന്മകള്‍ സ്വന്തമാക്കുകയും ചെയ്യാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!