ഓരോ കുടുംബത്തിന്റെയും കിടക്കാന്‍ നേരത്തെ പ്രാര്‍ത്ഥനകള്‍ വ്യത്യസ്തമായിരിക്കും. ഓരോ മാതാപിതാക്കളും വ്യത്യസ്തമായ പ്രാര്‍ത്ഥനകളായിരിക്കും മക്കളെ പഠിപ്പിക്കുന്നത്. ഈശോയേ ഞാന്‍ ഉറങ്ങാന്‍ പോകുവാണേ എന്ന് കൊച്ചുപ്രായത്തില്‍ മക്കളെ പറഞ്ഞുപഠിപ്പിക്കുന്ന മാതാപിതാക്കളുണ്ട്. ഏറ്റവും ലളിതവും സുന്ദരവുമായ പ്രാര്‍ത്ഥനയാണത്. വേറെയും ചില പ്രാര്‍ത്ഥനകളുണ്ട്. ഇവിടെ പറയാന്‍ പോകുന്നത് 18 ാം നൂറ്റാണ്ടു മുതല്‍ പ്രാബല്യത്തിലുള്ള ഒരു പ്രാര്‍ത്ഥനയെക്കുറിച്ചാണ്. പിന്നീട് ഈ പ്രാര്‍ത്ഥനയുടെ മറ്റ് പല രൂപങ്ങളും ഉണ്ടായിട്ടുമുണ്ട്. എങ്കിലും ഈ പ്രാര്‍ത്ഥനയുടെ ശക്തിയും സൗന്ദര്യവും ഒന്നു വേറെ തന്നെയാണ്.
ആ പ്രാര്‍ത്ഥന ഇതാ ചുവടെ കൊടുക്കുന്നു:
ഈശോയേ ഞാനിതാ ഉറങ്ങാന്‍ പോകുന്നു, എന്റെ ആത്മാവിനെ കാത്തുകൊള്ളണമേ. ഈശോയേ അവിടുത്തെ സ്‌നേഹം ഈ രാത്രിമുഴുവന്‍ എനിക്ക് തുണായിരിക്കണമേ.ഉണര്‍ന്നെണീല്ക്കുമ്പോഴും നിന്റെ സ്‌നേഹം എന്നെ വിട്ടുപിരിയാതിരിക്കട്ടെ. കാവല്‍മാലാഖമാരെ എനിക്ക് കാവലിനായി അയ്ക്കണമേ. അവരുടെ കരുണാപൂര്‍വ്വമായ കടാക്ഷം എന്റെ മേല്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ. ആമ്മേന്‍.