നൈജീരിയ: നൈജീരിയായിലെ രണ്ടു ദേവാലയങ്ങള്‍ ആക്രമിച്ച് 80 വിശ്വാസികളെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. നീഗറിലെ സുലേജയിലെ ചെറുബിയം, സെറാഫിം ദേവാലയങ്ങളാണ് ആക്രമണത്തിന് വിധേയമായത്. സെപ്തംബര്‍ 17 നായിരുന്നു സംഭവം. മോണിംങ് സ്റ്റാറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫുലാനികളാണ് സംഭവത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. 2021 ല്‍ മാത്രം നൈജീരിയായില്‍ 4650 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ഫുലാനി ഹെര്‍ഡ്‌സ്മാനെ കൂടാതെ ബോക്കോ ഹാരം, പോലെയുള്ള ഭീകരസംഘടനകളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.