വത്തിക്കാന്‍ സിറ്റി: കേള്‍ക്കുന്നത് എങ്ങനെയെന്ന് പഠിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. അദ്ദേഹത്തിന്റെ മരണശേഷം വത്തിക്കാന്‍ പുറത്തുവിട്ട വീഡിയോയിലാണ് പാപ്പ ഇക്കാര്യം പറയുന്നത് ജനുവരിയില്‍ റിക്കോര്‍ഡ് ചെയ്ത ഈ സംഭാഷണം ഇറ്റാലിയന്‍ വീക്കിലി മാഗസിന് ഓഗിയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. ലിസ്റ്റനിങ് വര്‍ക്ക്ഷോപ്പില്‍ കൗമാരക്കാരോടും യുവജനങ്ങളോടും സംസാരിക്കുന്ന വിധത്തിലാണ് പാപ്പ വീഡിയോപുറത്തിറക്കിയിരിക്കുന്നത്. പ്രിയപ്പെട്ട ആണ്‍കുട്ടികളേ പെണ്‍കുട്ടികളേ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം എങ്ങനെ ശ്രവിക്കണം എന്ന് പഠിക്കുക എന്നതാണ്. സാന്താ മാര്‍ത്തയില്‍ വച്ച് റിക്കോര്‍ഡ് ചെയ്ത വീഡിയോയില്‍ പാപ്പ പറയുന്നു.