Wednesday, November 5, 2025
spot_img
More

    മതപീഡനത്തിന് ഇരകളാകുന്ന ക്രൈസ്തവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വാഷിംങ്ടണ്‍ ഡിസിയില്‍ റാലി നടന്നു

    വാഷിംങ്ടണ്‍ ഡിസി: ലോകമെങ്ങും മതപീഡനം അനുഭവിക്കുന്ന ക്രൈസ്്തവരെ അനുസ്മരിച്ചും അവര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചും നാഷനല്‍മാളില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ മാര്‍ച്ച് നടത്തി. മൂന്നാം തവണയാണ് ക്രൈസ്തവരക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ടു ഇത്തരത്തിലുളള റാലി നടത്തിയത്.

    ക്രൈസ്തവ വിശ്വാസം തള്ളിപ്പറയാന്‍ സന്നദ്ധരാകുന്നവരെക്കാള്‍ വളരെ കൂടുതലാണ് ക്രൈസ്തവവിശ്വാസത്തിന് വേണ്ടിമരിക്കാന്‍ തയ്യാറാകുന്നവരുടെ എണ്ണം എന്ന് സംഘാടകര്‍ അറിയിച്ചു. വര്‍ഷിപ്പ് മ്യൂസിക്കോടുകൂടി ആരംഭിച്ച റാലിയില്‍ പ്രാര്‍ത്ഥനകളും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. ഇസ്ലാമിക തീവ്രവാദികള്‍ ഒരുദിനം വീട്ടുവാതില്ക്കലെത്തി നിങ്ങള്‍ ക്രി്‌സ്തുവില്‍വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്നാണ് മറുപടി പറയുന്നതെങ്കില്‍ ഒന്നുകില്‍ കൊല്ലപ്പെടുവാനോ അല്ലെങ്കില്‍ പലായനം ചെയ്യാനോ ആയിരിക്കും നിങ്ങളുടെ വിധിയെന്ന് റാലിയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

    മരിക്കാനും പീഡിപ്പിക്കപ്പെടാനും തയ്യാറായ ക്രൈസ്തവരുടെ ധീരത കാണാതെ പോകരുതെന്നും റാലിയില്‍ പ്രസംഗിച്ചവര്‍ നിരീക്ഷിച്ചു. ജീവിതകാലത്ത് നമ്മള്‍ ഓരോരുത്തര്‍ക്കും രക്തസാക്ഷികളാകാനുള്ള വിളിയുണ്ടെന്നും റാലി ആഹ്വാനം ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!