ആന്ദ്രെ ബോച്ചെല്ലി ഈ ഞായറാഴ്ച വത്തിക്കാനില്‍ പാടും

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ പുതിയ ലൈറ്റ് ഡിസ്‌പ്ലേയുടെ ഉദ്ഘാടനചടങ്ങില്‍ പ്രത്യേക അതിഥിയായി എത്തുന്നത് ആന്ദ്രെ ബോച്ചെല്ലി. അന്നേ ദിവസം തന്റെ പുതിയ ആല്‍ബത്തിലെ ഗാനം അദ്ദേഹം ചടങ്ങില്‍ ആലപിക്കും.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായ ഈ ഗായകന്‍ ആദ്യമായിട്ടൊന്നുമല്ല വത്തിക്കാനില്‍ ഗാനം ആലപിക്കുന്നത്. 2015 ജൂലൈയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഇദ്ദേഹം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ആവേ മരിയ ആലപിച്ചിട്ടുണ്ട്. 2017 ല്‍ പാപ്പായുടെ പൊതുദര്‍ശനവേളയില്‍ കുട്ടികളുടെ ക്വയര്‍സംഘത്തെ നയിച്ചതും ഇദ്ദേഹമായിരുന്നു.

മഹാജൂബിലി വര്‍ഷത്തില്‍ ജോണ്‍ പോള്‍രണ്ടാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടിയും 2007 ല്‍ ഇറ്റലിയിലെ ലോറെറ്റോയില്‍ നടന്ന മൂന്നുലക്ഷം യുവജനങ്ങളുടെ തീര്‍ത്ഥാടനവേളയില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്കു വേണ്ടിയും ആന്ദ്രെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates