കോമാലി: ത്രിപുരയിലെ കോമാലിഗ്രാമത്തിലെ കത്തോലിക്കാപ്രാര്‍ത്ഥനാകേന്ദ്രത്തിന് നേരെ ആക്രമണം. ജമൈത ഗോത്രക്കാരാണ് ആക്രമണത്തിന് പിന്നില്‍. കത്തോലിക്കര്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കവെയായിരുന്നു ആക്രമണം.
15 കുടുംബങ്ങളാണ് പ്രാര്‍ത്ഥനയ്ക്കായിസമ്മേളിച്ചിരുന്നത്. ഷെഡ് തല്ലിത്തകര്‍ത്തതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയായില്‍ വൈറലായിമാറിയിരിക്കുകയാണ് അമര്‍പൂര്‍ ഇടവകയുടെ കീഴിലാണ് ഈ പ്രാര്‍ത്ഥനാകേന്ദ്രം സ്ഥിതി ചെയ്യുന്നത്. സ്ഥലത്തെ ഹൈന്ദവര്‍ക്ക് ഇവിടെയൊരു ദേവാലയം ഉയരുന്നത് അംഗീകരിക്കാന്‍ കഴിയുന്നില്ല. എങ്കിലും ഇത്തരത്തിലുള്ള ആക്രമണം ആദ്യത്തെ സംഭവമാണ്.
എന്താണ് ആക്രമണത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്ന് അറിയില്ലെന്ന് അഗര്‍ത്തല ബിഷപ് ലൂമെന്‍ മൊണ്ടേറിയോ അറിയിച്ചു. മൂന്ന് ആഴ്ച കൂടുമ്പോള്‍മാത്രമാണ് ഇവിടെ വിശുദ്ധ കുര്‍ബാനയുള്ളത്. ആക്രമണം നടക്കുമ്പോള്‍ വൈദികന്‍ സ്ഥലത്തുണ്ടായിരുന്നില്ല.