ജപമാലയെന്ന ആത്മീയ ആയുധത്തെക്കുറിച്ച് എത്ര പറഞ്ഞാലും എത്രയെഴുതിയാലും മതിയാവുകയില്ല. കാരണം പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര ആത്മീയനന്മകള്‍ വാരിവിതറാന്‍ കഴിവുണ്ട് ജപമാല പ്രാര്‍ത്ഥനയ്ക്ക്.
. ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനത്തില്‍ അത്തരമൊരു തിരുനാള്‍ ആചരിക്കാനിടയായതിനെക്കുറിച്ച് നാം വായിക്കുകയുണ്ടായി. ലൊപ്പാന്റോ യുദ്ധത്തില്‍ നേടിയ വിജയമായിരുന്നു അതിന് കാരണം. തുര്‍ക്കികളെ എതിര്‍ത്ത് തോല്പിക്കാന്‍ ജപമാല പ്രാര്‍ത്ഥനയിലൂടെയാണ് സാധിച്ചത്.
പോപ്പ് പിയൂസ്അഞ്ചാമനാണ് ജപമാല പ്രാര്‍ത്ഥന എല്ലാവിശ്വാസികളും എല്ലാ ദിവസവും ചൊല്ലേണ്ട ഒരു പ്രാര്‍ത്ഥനയായിപ്രോത്സാഹിപ്പിച്ചത്. നൂറ്റാണ്ടുകള്‍ കഴിഞ്ഞതോടെ ഈ പ്രാര്‍ത്ഥന നമ്മുടെ ആത്മീയജീവിതത്തിന്റെ കേന്ദ്രബിന്ദുവായി.
ജപമാലയുടെപ്രാധാന്യവും മാതാവിനോടുള്ള ഭക്തിയുംവര്‍ദധിക്കാന്‍ വേണ്ടിയാണ് ഒക്ടോബര്‍ ജപമാല മാസമായി ആചരിക്കുന്നത്. കൊന്തയുടെ രഹസ്യങ്ങളിലൂടെ നാം ഈശോയുടെ ജീവിതത്തെ തന്നെയാണ് സ്പര്‍ശിക്കുന്നത്. കത്തോലിക്കാവിശ്വാസികളുടെ ആത്മീയജീവിതത്തില്‍ ഇത്രത്തോളം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ മറ്റൊരു പ്രാര്‍ത്ഥനയുണ്ടോയെന്നും സംശയമുണ്ട്.
മാതാവിന്റെ ശിരസില്‍ ചേര്‍ക്കുന്ന പൂക്കളോടാണ് ജപമാല പ്രാര്‍ത്ഥനയെ ഉപമിച്ചിരിക്കുന്നത്. നരകസര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ മറിയം തിന്മയുമായുള്ളപോരാട്ടത്തില്‍ നമ്മുടെ കൂടെയുണ്ട്.ജപമാലയിലൂടെയാണ് ഇത് സാധിക്കുന്നത്.
ഭക്തിപൂര്‍വ്വം ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗം അനേകം നന്മകള്‍ നമ്മുടെജീവിതത്തിലേക്ക് ചൊരിയുമെന്നത് തീര്‍ച്ചയാണ്. അതുകൊണ്ട് ജപമാല എങ്ങനെയും ചൊല്ലിത്തീര്‍ക്കാമെന്ന് വിചാരിക്കരുത്..അത് സ്‌നേഹത്തോടെ ചൊല്ലുക, നമ്മുടെ ഓരോ നന്മ നിറഞ്ഞ മറിയമേ പ്രാര്‍ത്ഥന സാത്താനെയും നടുക്കുന്നുണ്ട്.അവനെയും വിറളിപിടിപ്പിക്കുന്നുണ്ട്.
അതുകൊണ്ട് സാത്താനെ തുരത്താനും ഈ പ്രാര്‍ത്ഥന ശക്തമാണ്. ജപമാലയുടെ ശക്തിയും പ്രാധാന്യവും തിരിച്ചറിഞ്ഞ് കൂടുതല്‍ ഭക്തിയോടെ ജപമാല ചൊല്ലി നമുക്ക് മരിയഭക്തിയില്‍ വളരാം. അമ്മ നമുക്ക് എല്ലാ നന്മകളും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്.