വാഴ്ത്തപ്പെട്ട കാര്‍ലോയെക്കുറിച്ച് അമ്മ എഴുതിയ പുസ്തകം പുറത്തിറങ്ങി

ഇറ്റലി: വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ച് അമ്മ അന്റോണിയ സാല്‍സാനോ അക്യൂട്ടിസ് എഴുതിയ ദ സീക്രട്ട് ഓഫ് മൈ സണ്‍ എന്ന പുസ്തകം പുറത്തിറങ്ങി.ഇറ്റാലിയന്‍ ഭാഷയിലാണ് പുസ്തകം.

പുസ്തകം എഴുതാനിടയായ കാരണങ്ങളെക്കുറിച്ച് ആമുഖത്തില്‍ അന്റോണിയ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. എന്റെ മകന്‍കാര്‍ലോയില്‍ ഒളിഞ്ഞിരുന്ന രഹസ്യം എന്താണെന്ന് ഇക്കാലയളവില്‍പലരും എന്നോട് ചോദിക്കുന്നു, വെറും പതിനഞ്ചാം വയസില്‍ മരണമടഞ്ഞ ഒരു കുട്ടി എങ്ങനെയാണ് ലോകത്തെ മുഴുവന്‍ സ്വാധീനിച്ചിരിക്കുന്നത്.എന്തുകൊണ്ടാണ് സഭ അവനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമാണ് പുസ്തകം. ഇരുണ്ടരാത്രിയില്‍ ഒരു പ്രകാശഗോപുരം പാതകളെ തെളിച്ചമുള്ളതാക്കുന്നതു പോലെ നിത്യതയിലേക്കുളള താക്കോല്‍ അവന്‍എനിക്ക് കാണിച്ചുതന്നുവെന്നും അന്റോണിയോ എഴുതുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates