Saturday, December 21, 2024
spot_img
More

    ആരെങ്കിലും പറഞ്ഞതുകൊണ്ട് തലവനെ മാറ്റിനിര്‍ത്തുന്ന സാഹചര്യം വന്നാല്‍ ഞങ്ങളെപോലെയുള്ള മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്ന് വിചാരിക്കുന്നില്ല: മാര്‍ ജോസഫ് കല്ലറങ്ങാട്ട്

    ഭരണങ്ങാനം: സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ അല്മായനോ മെത്രാനോ അവകാശമില്ലെന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്.

    സിനഡ് എല്ലാവരോടും ബന്ധപ്പെട്ടുനില്ക്കുന്നതാണ്. സിനഡിനെ ചോദ്യം ചെയ്യാന്‍ വൈദികനോ അല്മായനോ മെത്രാനോ അവകാശമില്ല. സീറോ മലബാര്‍ സഭാ സിനഡ് തിരഞ്ഞെടുത്ത തലവനാണ് നമ്മുടേത്. ആരെങ്കിലും പറഞ്ഞതുകൊണ്ട് തലവനെ മാറ്റിനിര്‍ത്തുന്ന മാറ്റിനിര്‍ത്തപ്പെടേണ്ട സാഹചര്യം വന്നാല്‍ ഞങ്ങളെ പോലെയുള്ളവരുടെ മെത്രാന്മാരുടെ ശുശ്രൂഷയില്‍ കാര്യമുണ്ടെന്ന് വിചാരിക്കുന്നില്ല.

    സീസറിനുള്ളത് സീസറിന്. ദൈവത്തിനുള്ളത് ദൈവത്തിന്. സീസറിന്റെ ശക്തി സമ്പത്താണ്, നാണയമാണ്. സീസറിന്റെ ഇമേജ് നാണയത്തിലാണ്. ദൈവത്തിന്റെ ഇമേജ് നമ്മളിലാണ്. നമ്മുടെ ഇമേജ് എന്നാല്‍ സഭയുടെ ഇമേജ്.അത് ദൈവത്തിന്റെ ഇമേജ്തന്നെയാണ്. വിഭജിച്ചുകൊണ്ട് നമുക്ക് ഒന്നും നേടാനാകില്ല.

    അല്‍ഫോന്‍സാമ്മയുടെ തിരുനാളില്‍ സന്ദേശം നല്കുകയായിരുന്നു മാര്‍ കല്ലറങ്ങാട്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!