Thursday, November 21, 2024
spot_img
More

    മാതാവിനെക്കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പറഞ്ഞ കാര്യങ്ങളറിയാമോ?

    അറുപത് വര്‍ഷം മുമ്പായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത്. ഈ കൗണ്‍സില്‍ നിരവധി ശീര്‍ഷകങ്ങള്‍ പരിശുദ്ധ അമ്മയ്ക്ക് നല്കി. അതെല്ലാം പ്രധാനമായും അമ്മ എന്ന പൊതുവിഷയത്തെകേന്ദ്രീകരിച്ചായിരുന്നു. സഭയില്‍ മാതാവിനുള്ള സ്ഥാനത്തെക്കുറിച്ചുംപ്രാധാന്യത്തെക്കുറിച്ചും ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുള്ള പ്രഖ്യാപനം നടന്നത്.

    രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ മാതാവിന് നല്കിയ വിശേഷണങ്ങള്‍ ഇവയാണ്
    ദൈവമാതാവ്, സഭാമാതാവ്, പുതിയഹവ്വ, കര്ത്താവിന്റെ ദാസി, പ്രപഞ്ചരാജ്ഞി, പുണ്യങ്ങളുടെ മാതൃക, പ്രത്യാശയുടെ അടയാളം, എന്നിവയായിരുന്നു ആ വിശേഷണങ്ങള്‍.

    മനുഷ്യവംശത്തിന്റെ രക്ഷാകര്‍മ്മത്തില്‍ മാതാവ് വഹിച്ച പങ്കിനെ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അടിവരയിട്ടു പറഞ്ഞു, അതുപോലെ ഹവ്വയുടെ അനുസരണക്കേടും മാതാവിന്റെ വിധേയത്വവും കൗണ്‍സില്‍ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്തു. മാതാവിന്റെ യെസ് എന്ന മറുപടിയാണ് മറിയത്തെ ദൈവമാതാവായി മാറ്റിയതെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!