ഞാന്‍ എന്ന പദത്തെ സൂക്ഷിക്കുക: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ഞാന്‍ എന്ന പദത്തെ സൂക്ഷിക്കണമെന്ന് മാര്‍പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍.ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ആത്മപ്രശംസയും ആത്മരതിയും ഞാന്‍ എന്ന പദവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് അര്‍ത്ഥമാക്കിക്കൊണ്ടാണ് പാപ്പ ഇത് വ്യക്തമാക്കിയത്.

ക്രൈസ്തവരായ നമ്മുടെ ചുണ്ടില്‍ പോലും എപ്പോഴും ഞാന്‍ എന്ന പദം വരുന്ന ആത്മപ്രശംസയില്‍ അധിഷ്ഠിതമായ ആത്മരതിയെയും പ്രദര്‍ശനപരതയെയും നമുക്ക്‌ സൂക്ഷിക്കാം. ഇത് ഞാനാണ് ചെയ്തത്,ഞാനാണ് അത് പറഞ്ഞത്, എനിക്കത് മനസ്സിലായി…

എവിടെ വളരെ കൂടുതല്‍ ഞാന്‍ ഉണ്ടോ അവിടെ ദൈവംവളരെ കുറവായിരിക്കും. ട്വിറ്ററില്‍ പാപ്പ പറഞ്ഞു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates