Friday, December 5, 2025
spot_img
More

    കേരളപ്പിറവിദിനത്തില്‍ മോണ്‍. അലക്‌സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം

    മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി നിയുക്തനായ മോണ്‍. അലക്‌സ് താരാമംഗലത്തിന്റെ മെത്രാഭിഷേകം നവംബര്‍ ഒന്നിന് നടക്കും. ദ്വാരക പാസ്റ്ററല്‍ സെന്ററിലാണ് ചടങ്ങുകള്‍. രാവിലെ 9.15 ന് ആരംഭിക്കുന്ന ചടങ്ങില്‍ തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുഖ്യകാര്‍മ്മികനായിരിക്കും.

    മാനന്താവാടി ബിഷപ് മാര്‍ ജോസ്‌പൊരുന്നേടം, ഹൊസൂര്‍ ബഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴേലിപ്പറമ്പില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ബസേലിയോസ്‌ക്ലീമിസ്‌കാതോലിക്കാ ബാവ മുഖ്യസന്ദേശംനല്കും. മാനന്താവടി രൂപത വികാരി ജനറല്‍മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ച് ഡീക്കനായിരിക്കും.

    സീറോ മലബാര്‍സഭയുടെ മുപ്പതാമത് സിനഡ് സമ്മേളനത്തില്‍ വച്ച് ഓഗസ്റ്റ് 25 നാണ് മോണ്‍. അലക്‌സ് താരാമംഗലത്തെ മാനന്തവാടിയുടെ സഹായമെത്രാനായി തിരഞ്ഞെടുത്തത്.1973 മാര്‍ച്ച് ഒന്നാം തീയതിയാണ് മാനന്തവാടി രൂപത നിലവില്‍ വന്നത്. സുവര്‍ണ്ണ ജുബിലി വര്‍ഷത്തിലാണ് രൂപതയ്ക്ക് ആദ്യമായി ഒരു സഹായമെത്രാനെ ലഭിക്കുന്നത്. നിയുക്ത മെത്രാന്‍ പാലായിലാണ് ജനിച്ചതെങ്കിലും ഇപ്പോള്‍ തലശ്ശേരി അതിരൂപതയിലെ പാത്തന്‍പാറ ഇടവകാംഗമാണ്. ഇരിട്ടി മാടത്തില്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്തുവരവെയാണ് മോണ്‍. താരാമംഗലത്തിന് പുതിയ പദവി ലഭിച്ചിരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!