Wednesday, January 15, 2025
spot_img
More

    കുന്തുരുക്കം- ഈ ദിവസങ്ങളില്‍ നാം ധ്യാനവിഷയമാക്കേണ്ട ഒരു പുസ്തകം

    മരണത്തിന്റെ മാസമാണ് നവംബര്‍. മരണത്തെക്കുറിച്ച് പ്രത്യേകമായി ധ്യാനിക്കാനും അതിനെ മുന്‍നിര്‍ത്തി ജീവിതത്തില്‍ നവീകരണംവരുത്താനുമാണ് ഈ ദിവസങ്ങളിലൂടെ നാം ശ്രമിക്കുന്നത്. ഇത്തരമൊരു അവസരത്തില്‍ തീര്‍ച്ചയായും വായിക്കേണ്ട ഒരു പുസ്തകമാണ് കുന്തുരുക്കം.

    അകാലത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞുപോയ സ്വസഹോദരി സിസ്റ്റര്‍ ജസി ജോര്‍ജ് കടൂപ്പാറയില്‍ ഡിഎസ് റ്റിയെക്കുറിച്ചുള്ള അനുസ്മരണവും അതേസമയം മരണത്തെയും ജീവിതത്തെയും കുറിച്ചുള്ള ധ്യാനവുമായി മാറിയിരിക്കുകയാണ് ജി.കടൂപ്പാറയില്‍ എഴുതിയ ഈ പുസ്തകം. പേരു സൂചിപ്പിക്കുന്നതുപോലെ കുന്തുരുക്കത്തിന്റെ സുഗന്ധം കണക്കെ ഹൃദ്യമാണ് ഇതിലെ ജീവിതമരണ പുനരുത്ഥാനചിന്തകള്‍. ഏതൊരു ജീവിതത്തിനും സഹനവും മരണവും മാത്രമല്ല പുനരുത്ഥാനവും കൂടിയുണ്ടെന്ന് ഗ്രന്ഥകര്‍ത്താവ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.

    അനിതരസാധാരണമായ ഹൃദ്യതയുളളതാണ് കടൂപ്പാറയുടെ ഭാഷ. ആ ഭാഷയുടെ സൗന്ദര്യം മുഴുവന്‍ കണ്ണീനീര്‍ത്തുള്ളിയിലെന്നതുപോലെഈ പുസ്തകത്തില്‍പ്രതിബിംബിക്കുന്നുണ്ട്. ഹൃദയത്തിന്റെ ഒരു കോണില്‍ നിന്ന് ആരൊക്കെയോ എന്തൊക്കെയോ ചൂഴ്‌ന്നെടുത്തുകൊണ്ടുപോകുന്നതുപോലെ ഈ പുസ്തകവായന അനുഭവപ്പെടുമ്പോഴും മരിക്കുന്നവരെല്ലാം ദൈവത്തിന്റെ മടിത്തട്ടിലായിരിക്കും ചെന്നു ചേരുന്നതെന്ന പ്രതീക്ഷയും ഇത് വച്ചുനീട്ടുന്നുണ്ട്.

    ഈ പ്രതീക്ഷതന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും. അങ്ങനെ ആത്മാലാപമാകാതെ ആത്മാവിന്റെ വെളിച്ചം പ്രസരിപ്പിക്കാന്‍ ഇതിന്കഴിയുന്നു.

    വില 150, ലൈഫ് ഡേ ബുക്ക്‌സാണ് പ്രസാധകര്‍. കോപ്പികള്‍ക്ക്: 8078805649

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!