മരിക്കുമെന്നല്ലാതെ എപ്പോള്‍ മരിക്കുമെന്ന് നമുക്കറിയില്ല. ഏതു രീതിയിലാണ് മരിക്കുകയെന്നും. ഒരു കാര്യംമാത്രം നിശ്ചയമാണ്. നാംമരിക്കുക തന്നെ ചെയ്യും. ഇങ്ങനെ സുനിശ്ചിതമായ മറ്റൊരു കാര്യവുമില്ല. അതുകൊണ്ട് തന്നെ എപ്പോഴും നാം മരണത്തിന് ഒരുങ്ങേണ്ടതുണ്ട്. ഒരുങ്ങിയിരിക്കേണ്ടതുണ്ട്. അതിന് സഹായകരമായ ഒരു പ്രാര്‍്ത്ഥന ഇതാ. വിശുദ്ധതോമസ് അക്വെമ്പിസിന്റെ ക്രിസ്ത്വാനുകരണത്തിലേതാണ് ഈ പ്രാര്‍ത്ഥന.പ്രാര്‍ത്ഥന ചുവടെ ചേര്‍ക്കുന്നു:
ദിവ്യരക്ഷകാ എന്ന് ഏതു മണിക്കൂറില്‍ ഏതവസ്ഥയില്‍ ഞാന്‍ മരിക്കുമെന്ന് എനിക്ക് അറിയാന്‍പാടില്ലാത്തതിനാല്‍ അങ്ങയുടെപീഡാനുഭവത്തിന്‌റെ യോഗ്യതകളാല്‍ എന്നെ മരണത്തിന് ഒരുക്കണമേ. ജോലികളില്‍ ഉത്സാഹവും അങ്ങയുടെ കൃപാവരത്തോട് വിശ്വസ്തതയും പ്രാര്‍ത്ഥനകളില്‍ ശ്രദ്ധയും കൂദാശാ സ്വീകരണത്തില്‍ കൃത്യനിഷ്ഠയും സുകൃതാഭ്യാസത്തില്‍ സ്ഥിരതയും എന്റെ അന്തസിനടുത്ത പുണ്യങ്ങള്‍ അഭ്യസിക്കുന്നതില്‍ തീക്ഷ്ണതയും എനിക്ക് തരണമേ.ആമ്മേന്‍.