കൊച്ചി രൂപതാ ചാൻസലർ റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കലിന്റെ സംസ്കാരം നാളെ


ഫോർട്ടുകൊച്ചി.  കൊച്ചി രൂപത ചാൻസലർ ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ നിര്യാതനായി. 41 വയസായിരുന്നു. ശനിയാഴ്ച്ച സ്വവസതിയിൽ വെച്ചുണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികത്സക്കിടെ ഹൃദയഘാതത്തെതുടര്ന്ന് മരണം സംഭവിക്കുകയുമായിരുന്നു.

നാളെ , രാവിലെ 7 മണിക്ക് മൃതദേഹം ഫോർട്ടുകൊച്ചി അരമനയിൽ ബിഷപ്പസ് ചാപ്പലിൽ പൊതുദർശനത്തിനു വെയ്ക്കുന്നതായിരിക്കും. പിന്നീട് ചന്തിരൂരിലുള്ള വസതിയിൽ അന്തിമോപചാരങ്ങൾക്ക് ശേഷം, ഇടവകയായ ചന്തിരൂർ St. മേരീസ്‌ ദേവാലയത്തിലേക്ക് കൊണ്ട് വരും. എരമല്ലൂർ സെൻ്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.

2021 ഏപ്രിൽ മുതൽ  രൂപതാ ചാൻസലറായി സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു.  ചന്തിരൂർ ആലുങ്കൽ ജോസഫിൻ്റെയും ത്രേസ്യാമ്മയുടെയും മകനായി 1981 ഓഗസ്റ്റ് 29-ന് ജനിച്ച അദ്ദേഹം പട്ടണക്കാട് പബ്ലിക്ക് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചെങ്ങനൂർ എൻജിയിറിംഗ് കോളജിൽ നിന്ന് ബിരുദവും കുസാറ്റിൽ നിന്ന് എൻജിനിയറിംഗിൽ  ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം ചേർത്തല ഗവർമെൻ്റ് എൻജിയിറിംഗ് കേളേജ് അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. പിന്നീട്, പൂനെ പേപ്പൽ സെമിനാരിയിൽ വൈദീകപഠനം പൂർത്തിയാക്കി 2020ൽ വൈദീക പട്ടം സ്വീകരിച്ചു. വൈപ്പിൻ പ്രത്യാശ മാതാ ഇടവകയിൽ അസിസ്റ്റൻ്റ് വികാരിയായി സേവനം അനുഷ്ഠിച്ചുകൊണ്ട് വൈദീക ജീവതം ആരംഭിച്ച അദ്ദേഹം ഫോർട്ടുകൊച്ചി ജൂബിലി മെമ്മോറിയൽ ഐ.ടി.ഐ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു.
സഹോദരങ്ങൾ, ജെറിൻ (യു.കെ.), റിനു (യു. എസ്. എ).

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates