ഭരണങ്ങാനം: തിന്മയ്‌ക്കെതിരെ നിരന്തരമായ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്തേണ്ട സമയമാണ് ഇത് എന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും വേണ്ടി അല്‍ഫോന്‍സാമ്മ ഇപ്പോഴും നമുക്കു വേണ്ടി മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട്. തിന്മകളുടെ മേല്‍ അല്‍ഫോന്‍സാമ്മ വിജയം വരിച്ചതാണ് ഇന്ന് വിശുദ്ധയെ ലോകം ആദരിക്കുന്നതിന് കാരണം. മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.