വത്തിക്കാന്‍ സിറ്റി: മരിയ ഗൊരേത്തിയുടെ മാതൃകയില്‍ ജീവത്യാഗം സംഭവിച്ച ഇസബേല്‍ ക്രിസ്തീന മ്രാഡ് കാമ്പോസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കന്യകാത്വം സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയില്‍ അക്രമിയുടെ കുത്തേറ്റാണ് ക്രി്സ്തീന മരണമടഞ്ഞത്.
1982 സെപ്തംബര്‍ ഒന്നിനായിരുന്നു ഈ ദാരുണസംഭവം. മെഡിസിന് വിദ്യാര്‍ത്ഥിനിയായിരുന്ന ക്രിസ്തീനയെ മൗറീലിയോ അല്‍മെയിഡ എന്ന വ്യക്തിയാണ് ആക്രമിച്ചത്. ആക്രമണത്തെ ചെറുത്തുനിന്ന ക്രിസ്തീനയെ മൗറീലിയൊ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പതിനഞ്ച് കുത്തുകള്‍ ആ ശരീരത്തിലേറ്റിട്ടുണ്ടായിരുന്നു. ബ്രസീല്‍ സ്വദേശിനിയാണ്.
വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള വത്തിക്കാന്‍സംഘത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമെറാറോയാണ് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.